ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ടി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കൈ​ന​ക​രി കാ​യ​ലി​ൽ പ​റ​മ്പ് വീ​ട്ടി​ൽ വി​ഷ്ണു (33), കൈ​ന​ക​രി തോ​ട്ടു​വാ​ത്ത​ല വ​ട്ട​ത്ത​റ പ​റ​മ്പ് വീ​ട്ടി​ൽ പ്ര​ദീ​പ് (32), കൈ​ന​ക​രി തോ​ട്ടു​വാ​ത്ത​ല പ​ടി​ഞ്ഞാ​റേ മാ​ട​ത്താ​നി വീ​ട്ടി​ൽ സു​ജി​ത്ത് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ൾ മൈ​സൂ​രുവിൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ര്‍ സൈ​റ്റ്സ് എ​ന്ന ഹൗ​സ് ബോ​ട്ടി​ലെ സ​ഞ്ചാ​രി​ക​ളെ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ൽ കൈ​ന​ക​രി ഉ​മ്പി​ക്കാ​രം​ചി​റ ഭാ​ഗ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന സ​മ​യ​ത്ത് ഇ​തേ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​യ അ​നീ​ഷും ഉ​ട​മ​യാ​യ പ്ര​ജി​ത്ത് ലാ​ലും മ​റ്റു പ്ര​തി​ക​ളും ചേ​ർ​ന്ന് മാ​ര​കായു​ധ​ങ്ങ​ളു​മാ​യി വ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മൈ​സൂ​രുവിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന പ്ര​തി​ക​ളെ പു​ളി​ങ്കു​ന്ന് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ എ​ട്ട് പേ​രെ നി​ല​വി​ൽ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.