ചോ​റ്റാ​നി​ക്ക​ര: പോ​ക്സോ കേ​സ് അ​തി​ജീ​വി​ത​യെ വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ നേ​രി​ട്ട​ത് ക്രൂ​ര മ​ർ​ദ​ന​മെ​ന്ന് പോ​ലീ​സ്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് പ​ല​യി​ട​ത്തും ഇ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്.

കേ​സി​ൽ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ആ​ൺ​സു​ഹൃ​ത്ത് ത​ല​യോ​ല​പ്പ​റ​മ്പ് വെ​ട്ടി​ക്കാ​ട്ട്മു​ക്ക് കു​ഴി​പ്പു​റ​ത്ത് അ​നൂ​പി(24) നെ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി 10.15 ഓ​ടെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ക്കു​ക​യും ശ്വാ​സം മു​ട്ടി​ക്കു​ക​യും ചെ​യ്തു. മ​നോ​വി​ഷ​മ​ത്തി​ൽ യു​വ​തി ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ക്കി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​യി ച​ത്തോ എ​ന്ന് അ​നൂ​പ് ആ​ക്രോ​ശി​ച​തോ​ടെ പെ​ണ്‍​കു​ട്ടി ഫാ​നി​ൽ തൂ​ങ്ങി. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വെ​പ്രാ​ളം​ക​ണ്ട് അ​നൂ​പ് ഷാ​ൾ മു​റി​ച്ചു.

താ​ഴെ വീ​ണ പെ​ൺ​കു​ട്ടി​യു​ടെ ശ​ബ്ദം പു​റ​ത്ത് കേ​ൾ​ക്കാ​തി​രി​ക്കാ​ൻ മു​ഖം​അ​മ​ർ​ത്തി പി​ടി​ച്ചു. ഇ​തോ​ടെ​യാ​ണ് കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത് നാ​ല് മ​ണി​ക്കൂ​റോ​ളം വീ​ട്ടി​ൽ നി​ന്ന അ​നൂ​പ് കു​ട്ടി മ​രി​ച്ചെ​ന്നു ക​രു​തി വീ​ടി​ന്‍റെ പി​ന്നി​ലൂ​ടെ ര​ക്ഷ​പെ​ട്ടു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ അ​നൂ​പ് ല​ഹ​രി കേ​സി​ല​ട​ക്കം പ്ര​തി​യാ​ണ്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ യു​വാ​വ് മ​ട​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ചോ​റ്റാ​നി​ക്ക​ര കു​രീ​ക്കാ​ടി​ന​ടു​ത്തു​ള്ള വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​ർ​ധ​ന​ഗ്ന​യാ​യി 19 കാ​രി​യാ​യ യു​വ​തി​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​കി​യ നി​ല​യി​ലും കൈ​യി​ൽ മു​റി​വേ​റ്റ് ഉ​റു​മ്പ​രി​ച്ച നി​ല​യി​ലുമാണ് ക​ണ്ടെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് വീ​ടി​ന​ടു​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് ബോ​ധ​ര​ഹി​ത​യാ​യി ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ആ​ദ്യം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​നൂ​പി​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് ഒ​രു മാ​സ​മാ​യി താ​ൻ വീ​ട് മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ് പ​റ​ഞ്ഞു. ത​ന്നെ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന പേ​ടി​യു​മു​ണ്ടാ​യി​രു​ന്നു. ബ​ന്ധു വ​ഴി​യാ​ണ് മ​ക​ളു​ടെ വി​വ​രം അ​റി​ഞ്ഞ​ത്. നേ​ര​ത്തെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മ​ക​ളു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു.

ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ വീ​ണ് മു​റി​വു​ണ്ടാ​യ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ല​പ്രാ​വ​ശ്യം പ​റ​ഞ്ഞു. പ​ല ത​വ​ണ വി​ല​ക്കി​യി​ട്ടും യു​വാ​വ് വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ പി​താ​വ് നേ​ര​ത്തെ മ​രി​ച്ചി​രി​ന്നു.

യു​വാ​വ് സ്ഥി​ര​മാ​യി വീ​ട്ടി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ത്രി 11നു ​ശേ​ഷം ഇ​തു​വ​ഴി പ​രി​സ​ര​വാ​സി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​മൂ​ലം ഇ​വി​ടെ​യു​ള്ള 20 ഓ​ളം വീ​ട്ടു​കാ​ർ മാ​സ് പെ​റ്റീ​ഷ​ൻ ത​യാ​റാ​ക്കി ഒ​രു മാ​സം മു​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യും പ​റ​ഞ്ഞു.

മൂ​ന്നു​വ​ർ​ഷം മു​മ്പ് പെ​ൺ​കു​ട്ടി പ​തി​വാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് പ​റ​ഞ്ഞ് യു​വ​തി നാ​ലു​മാ​സം മു​ന്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​സ് ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.