കിംഗ് കോഹ്ലിയെ കാത്ത് ആരാധകർ; ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടം
Thursday, January 30, 2025 6:48 PM IST
ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ബാറ്റിംഗിനായി കാത്ത് ആരാധകർ. ആദ്യ ഇന്നിംഗ്സിൽ റെയിൽവേയ്സ് നേടിയ 231 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിലാണ്.
റെയിൽവേയ്സ് ഒരു ഘട്ടത്തിൽ അഞ്ചിന് 66 എന്ന നിലയിൽ തകർന്നിരുന്നു. ഉപേന്ദ്ര യാദവ് (95) കരൺ ശർമ (50) എന്നിവരുടെ പ്രകടനാണ് റെയിൽവേയ്സിനെ 200 കടത്തിയത്. 177 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 95 റൺസെടുത്ത ഉപേന്ദ്ര യാദവ് എട്ടാമനായാണ് പുറത്തായത്.
105 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് കരൺ ശർമ 50 റൺസെടുത്തത്. ഡൽഹിക്കായി നവ്ദീപ് സൈനി, സുമിത് മുത്താർ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. പത്തു റൺസെടുത്ത അർപിത് റാണയുടെ വിക്കറ്റാണ് ഡൽഹിക്ക് നഷ്ടമായത്.