സഹകരണ സംഘങ്ങള്‍ കള്ളപ്പണമിടപാടുകളുടെ കേന്ദ്രം: ഇഡി
Thursday, January 30, 2025 5:15 PM IST
കൊച്ചി: സഹകരണ സംഘങ്ങള്‍ വഴി വൻ തോതിൽ കള്ളപ്പണമിടപാട് നടക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. 18 സഹകരണ സംഘങ്ങളിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുകയാണ്.
ഒരു ഈടിന്മേല് ഒന്നിലധികം വായ്പ നല്‍കുന്നുവെന്നും ഇഡി കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇഡിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരമാണ് സത്യവാംഗ്മൂലം നല്‍കിയത്. നേരത്തെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.