പതിനാലുകാരി പ്രസവിച്ചു; എട്ടാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസ്
Thursday, January 30, 2025 4:54 PM IST
ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവിനെതിരെ കേസ് എടുത്തു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി പ്രസവിച്ചത്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിലാണ് പഠിക്കുന്ന ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പതിനാലുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.