ല​ക്നോ: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് എം​പി രാ​കേ​ഷ് റാ​ത്തോ​ഡ് അ​റ​സ്റ്റി​ൽ. യു​പി​യി​ലെ സീ​താ​പു​രി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​ണ് രാ​കേ​ഷ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ച് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റാ​ത്തോ​ഡി​ന്‍റെ വ​സ​തി​യി​ൽ എ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 17നാ​ണ് റാ​ത്തോ​ഡി​നെ​തി​രേ യു​പി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. റാ​ത്തോ​ഡു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ രേ​ഖ​ക​ളും ഇ​വ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.