ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ന​ല്ല​ഗൊ​ണ്ടെ​യി​ൽ ക​നാ​ലി​ൽ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​രി​ച്ച​ത് മ​ല​യാ​ളി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി തെ​ലു​ങ്കാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

ഈ ​മാ​സം 18നാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​നാ​ലി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്രം അ​ട​ക്കം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് കി​ട്ടി​യി​രു​ന്നു. ഈ ​ഷ​ര്‍​ട്ടി​ന്‍റെ സ്റ്റൈ​ൽ കോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്.

ഈ ​സ്റ്റൈ​ൽ കോ​ഡി​ലു​ള്ള ഷ​ര്‍​ട്ട് വി​റ്റ​ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണെ​ന്ന് ഷ​ര്‍​ട്ട് ക​മ്പ​നി പോ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രി​ച്ച​ത് മ​ലാ​ളി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യ​തെ​ന്ന് കൊ​ണ്ട​മ​ലെ​പ്പ​ള്ളി സി​ഐ കെ.​ധ​നു​ഞ്ജ​യ പ​റ​ഞ്ഞു.

യു​വാ​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കാ​യും കൊ​ല​പാ​ത​ക​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലും തെ​ലു​ങ്കാ​ന പോ​ലീ​സ് കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. പോ​സ്റ്റ്‍​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ പു​റ​ത്തു​വ​ന്നാ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ക​യു​ള്ളു​വെ​ന്നും തെ​ലു​ങ്കാ​ന പോ​ലീ​സ് അ​റി​യി​ച്ചു.