കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സി​ല്‍ ന​ട​ന്‍ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട് ക​സ​ബ സ്‌​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ ന​ട​നെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

ആ​റു​മാ​സ​ത്തി​ലേ​റെ നീ​ണ്ട ഒ​ളി​വു ജീ​വി​ത​ത്തി​നു ശേ​ഷ​മാ​ണു ജ​യ​ച​ന്ദ്ര​ൻ‌ പോ​ലീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 28 വ​രെ ജ​യ​ച​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഉ​ത്ത​ര​വു​ണ്ടാ​കും​വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്നാ​ണു നി​ർ​ദേ​ശം. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ഹാ​ജ​രാ​യ​ത്.

നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ൻ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ട​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ലു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ലാ​ണ് ജ​യ​ച​ന്ദ്ര​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് ജ​യ​ച​ന്ദ്ര​ന്‍ മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി. കേ​സി​ൽ കു​ട്ടി​യി​ൽ നി​ന്ന് പോ​ലീ​സ് മൂ​ന്നു​ത​വ​ണ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.