കൊ​ല്ലം: ക​ട​യ്ക്ക​ൽ ചി​ത​റ ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി​യി​ല്‍ യു​വ​തി​ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി സ്വ​ദേ​ശി ക​വി​ത​യ്ക്ക് നേ​രെ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ബി​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൈ​ക്കും മു​ഖ​ത്തി​നും പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് യു​വ​തി‍. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി ബി​ജു​വി​ന്‍റെ പേ​രി​ല്‍ ഭൂ​മി അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ഭൂ​മി​യി​ല്‍ ഷെ​ഡ് കെ​ട്ടി​യാ​ണ് ബി​ജു​വും ക​വി​ത​യും ക​വി​ത​യു​ടെ അ​മ്മ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ച് വ​ഴ​ക്കു​ണ്ടാ​കു​ക​യും ഇ​രു​വ​രേ​യും ഇ​റ​ക്കി​വി​ടാ​ന്‍ ബി​ജു പ​ല​ത​വ​ണ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​ശ്ന​ങ്ങ​ള്‍ വ​ഷ​ളാ​യ​തോ​ടെ ക​വി​ത​യും അ​മ്മ​യും സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് വാ​ട​ക​യ്ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. വാ​ട​ക​വീ​ട്ടി​ല്‍ വ​ച്ചാ​ണ് ക​വി​ത​യെ ബി​ജു ആ​ക്ര​മി​ച്ച​ത്. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ക​വി​ത​യു​ടെ ജീ​വ​ന്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ബി​ജു സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ ആ​സി​ഡ് അ​ട​ങ്ങി​യ കു​പ്പി​യു​മാ​യി അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.