സ്ത്രീയും പുരുഷനും തുല്യരാണ്; സലാം പറഞ്ഞതിനോട് യോജിപ്പില്ലെന്ന് സതീശൻ
Thursday, January 30, 2025 11:11 AM IST
മലപ്പുറം: വിവാദപരാമർശത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തങ്ങളുടെ നിലപാടെന്ന് സതീശന് പ്രതികരിച്ചു.
സലാം പറഞ്ഞതിനോട് യോജിപ്പില്ലെന്ന് സതീശന് പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നുമായിരുന്നു സലാമിന്റെ പരാമർശം.
സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. സമൂഹത്തില്‍ കൈയടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്ന് സലാം പറഞ്ഞു
സ്ത്രീക്ക് സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്.
പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ.ഒളിമ്പിക്സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്.
ബസില്‍ പ്രത്യേക സീറ്റുകളാണ്. സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ? ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും സലാം ചോദിച്ചിരുന്നു.