കാണാതായ രണ്ട് വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; സംഭവം ബാലരാമപുരത്ത്
Thursday, January 30, 2025 8:38 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.
ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അമ്മയുടെ സഹോദരന്റെ മുറിയിലാണ് കുഞ്ഞ് ഉറങ്ങാന്‍ കിടന്നത്. കുഞ്ഞ് പുലര്‍ച്ചെ കരഞ്ഞെന്ന് അമ്മ പോലീസിനോട് പറഞ്ഞു.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. വീട്ടുകാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്.
ഈ വീട്ടില്‍ മാനസിക അസ്വാസ്ഥ്യമുള്ള ഒരാളുണ്ട്. പ്രതി വൈകാതെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.