കുംഭമേള അപകടം; ജുഡീഷൽ കമ്മീഷൻ ഇന്ന് പോലീസിൽനിന്ന് വിവരങ്ങൾതേടും
Thursday, January 30, 2025 7:11 AM IST
ലക്നോ: കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ഒരു മാസത്തിനകം. മൂന്നംഗം സംഘം ഇന്ന് പോലീസിൽനിന്ന് വിവരങ്ങൾതേടും. അതേസമയം പോലീസും സമാന്തര അന്വേഷണം നടത്തും.
എന്നാൽ ജുഡീഷൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാരാണ് പ്രതിയെന്നും പ്രതിപക്ഷം വിമർശിച്ചു.
പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ടിരുന്നു. 30 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അറുപത് പേർക്ക് പരിക്കേറ്റു.
അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് തുടർന്ന് സ്നാനം അൽപനേരത്തേക്ക് നിർത്തിവച്ചെങ്കിലും വീണ്ടും പുനഃരാരംഭിച്ചു.