തി​രു​വ​ന​ന്ത​പു​രം: മാ​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് മ​ക​ൻ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ധ​ന​വ​ച്ച​പു​രം സ്വ​ദേ​ശി സെ​ലീ​ന​മ്മ​യു​ടെ(75) മൃ​ത​ദേ​ഹ​മാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്.

അ​ഞ്ചു പ​വ​ന്‍റെ ആ​ഭ​ര​ണം വീ​ട്ടി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ക​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പാ​റ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. റി​ട്ട് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ സെ​ലീ​നാ​മ്മ​യെ എ​ട്ടു ദി​വ​സം മു​മ്പാ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു സെ​ലീ​നാ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ട്ടു ജോ​ലി​യി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ട​യ്ക്ക് എ​ത്തു​ന്ന ആ​ളാ​ണ് സെ​ലീ​നാ​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ൽ​കി.