പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് ആ​ല​ത്തൂ​ർ മ​ജി​സ​ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 12വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ചെ​ന്താ​മ​ര മ​ന​സ്താ​പ​മി​ല്ലാ​ത്ത കു​റ്റ​വാ​ളി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. ത​ന്‍റെ പ​ദ്ധ​തി കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​മാ​ണ് പ്ര​തി​യ്ക്കെ​ന്നും കൊ​ല ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ കൊ​ല ന​ട​ത്തു​ന്ന​തി​ന് കൊ​ടു​വാ​ള്‍ വാ​ങ്ങി​യി​രു​ന്നു. പ്ര​തി പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. കൊ​ല ന​ട​ത്തി​യ​ത് പൂ​ര്‍​വ വൈ​രാ​ഗ്യം കൊ​ണ്ടാ​ണെ​ന്നും പ്ര​തി​യി​ൽ നി​ന്ന് അ​യ​ൽ​വാ​സി​ക​ള്‍​ക്ക് തു​ട​ര്‍​ച്ച​യാ​യ വ​ധ ഭീ​ഷ​ണി​യു​ണ്ടെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ചെ​ന്താ​മ​ര പു​റ​ത്തി​റ​ങ്ങി​യാ​ൽ ഒ​രു പ്ര​ദേ​ശ​ത്തി​ന് മു​ഴു​വ​ൻ ഭീ​ഷ​ണി​യാ​ണെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ചെ​ന്താ​മ​ര​യ്ക്ക് വേ​ണ്ടി അ​ഡ്വ.​ജേ​ക്ക​ബ് മാ​ത്യു വ​ക്കാ​ല​ത്ത് ന​ൽ​കി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ചെ​ന്താ​മ​ര​യെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. തു​ട​ര്‍​ന്നാ​ണ് കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.