പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കാബിനറ്റ് നോട്ട് സര്‍ക്കാര്‍ നേരത്തേ പ്രസിദ്ധീകരിച്ചത്: മന്ത്രി രാജേഷ്
Wednesday, January 29, 2025 3:31 PM IST
തിരുവനന്തപുരം: ബ്രൂവറി അനുമതിയിലെ കാബിനറ്റ് രേഖ പുറത്തുവന്നതില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷ നേതാവ് രഹസ്യമായി പുറത്തുവിട്ട കാബിനറ്റ് നോട്ട് രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണെന്ന് മന്ത്രി പ്രതികരിച്ചു.
ഈ രേഖ പുതിയ തെളിവെന്ന രീതിയിലാണ് പുറത്തുവിട്ടത്. മദ്യനയം മാറിയത് ഒരു കമ്പനി മാത്രം അറിഞ്ഞെന്ന് പറയുന്നത് പച്ചക്കള്ളം. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും മത്സരിച്ച് കള്ളംപറയുന്നു.
മദ്യനിര്‍മാണശാലയ്ക്കുള്ള നടപടികള്‍ സുതാര്യമാണ്. എലപ്പുള്ളിയിലെ പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും ഉപയോഗിക്കില്ല. ഇതിനായുള്ള മഴവെള്ളസംഭരണി കാണാന്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളെയും ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് തിടുക്കത്തില്‍ അനുമതി നല്‍കിയെന്ന ആക്ഷേപം ശരിയല്ല. ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.