പ്രണയത്തില്‍നിന്ന് പിന്മാറി; പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് ജീവനൊടുക്കി
Wednesday, January 29, 2025 3:01 PM IST
തൃശൂര്‍: കുട്ടനല്ലൂരില്‍ പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതില് മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ കണ്ണാറ സ്വദേശി അര്ജുന്(23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ശേഷം സിറ്റ്ഔട്ടില്‍വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.