ബ്രൂവറി അനുമതി മന്ത്രിസഭാ തീരുമാനം; എല്ലാവരുടെയും ആശങ്ക പരിഹരിക്കുമെന്ന് എം.വി.ഗോവിന്ദന്
Wednesday, January 29, 2025 12:54 PM IST
തിരുവനന്തപുരം: ബ്രൂവറി അനുമതി മന്ത്രിസഭാ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും. എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും ഗോവിന്ദൻ പ്രതികരിച്ചു.
സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സിപിഐ ക്കും ജെഡിഎസിനും കാര്യം മനസിലാക്കാത്തതെന്തെന്ന് അവരോട് ചോദിക്കണം. കർണാടക സ്പിരിറ്റ് ലോബിക്കുവേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ട ചർച്ചകൾ മാത്രമാണ് നടന്നത്. കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. മഴവെള്ളം സംഭരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.