പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ത്തു​ണ്ടി മ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മാ​ട്ടാ​യി​യി​ൽ വ​ച്ച് ഇ​യാ​ളെ പോ​ലീ​സ് ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​വി​ടെ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് പോ​ത്തു​ണ്ടി മ​ല​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ഇ​യാ​ൾ ന​ട​ന്നു വ​രു​ന്ന​തി​നി​ടെ ഒ​ളി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ർ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നെ​ൻ​മാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യെ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്യും.