തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​സ്തു ത​രം മാ​റ്റു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജ​യ​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ഴ​യ​കു​ന്നു​മ്മേ​ൽ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ലു​ള്ള 34 സെ​ന്‍റ് വ​സ്തു ഡാ​റ്റാ ബാ​ങ്കി​ൽ വ​യ​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ക​ര ഭൂ​മി​യാ​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റേ​റ്റി​ലെ​യും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​യും ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഫ​യ​ൽ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​ഹി​തം മ​ട​ക്കി അ​യ​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​രാ​തി​ക്കാ​ര​ൻ വി​വ​രം അ​ന്വേ​ഷി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ വി​ജ​യ​കു​മാ​ർ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ ശ​നി​യാ​ഴ്ച വീ​ണ്ടും വി​ല്ലേ​ജ് ഓ​ഫീ​സ​റെ നേ​രി​ൽ ക​ണ്ട​പ്പോ​ൾ 5,000 രൂ​പ കൂ​ടി കൈ​ക്കൂ​ലി ന​ൽ​കി​യാ​ലേ റി​പ്പോ​ർ​ട്ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് അ​യ​ക്കൂ എ​ന്ന് പ​റ​ഞ്ഞു തി​രി​കെ അ​യ​ച്ചു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.40 ഓ​ടെ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​വ​ച്ച് പ​രാ​തി​ക്കാ​നി​ൽ നി​ന്നും 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ വി​ജ​യ​കു​മാ​റി​നെ വി​ജി​ല​ൻ​സ് സം​ഘം ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.