പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ: അർഷ്ദീപ് പുറത്ത്, ഷമി ടീമിൽ
Tuesday, January 28, 2025 6:54 PM IST
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം പേസർ മുഹമ്മദ് ഷമി കളിക്കും.
2023ലെ ഏകദിന ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ശേഷം ദേശീയ ടീമിൽ ഷമിയുടെ ആദ്യ മത്സരമാണിത്. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരന്പരയിൽ ഇന്ത്യ 2-0 മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും.
ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ വിക്കറ്റ് കീപ്പറായി കളിക്കുക ജാമി സ്മിത്തായിരിക്കും. ഫില്‍ സാള്‍ട്ട് ഫീല്‍ഡ് ചെയ്യും.
ടീം ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ധ്രുവ് ജുറേൽ, അക്ഷർ പട്ടേല്‍, വാഷിംഗ്ടൻ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് : ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൻ, ജെയ്മി സ്മിത്ത്, ജെയ്മി ഓവർട്ടൻ, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചർ, മാർക് വുഡ്, ആദിൽ റാഷിദ്.