പാ​ല​ക്കാ​ട്: നാ​ടി​നെ ന​ടു​ക്കി​യ നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ഊ​ർ​ജി​ത ശ്ര​മം ആ​രം​ഭി​ച്ചു. പ്ര​തി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്നു എ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

പ്ര​തി ബ​സ് മാ​ർ​ഗ​മോ ട്രെ​യി​ൻ മാ​ർ​ഗ​മോ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. അ​തി​നി​ടെ ചെ​ന്താ​മ​ര മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന തി​രു​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട മ​റ്റൊ​രു അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ൾ​ക്കാ​യി ഇ​വി​ടെ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യി​ലേ​ക്ക് എ​ത്താ​നു​ള്ള തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്നി​രി​ക്കാം എ​ന്ന സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ച​ത്. നെ​ന്മാ​റ​യി​ല്‍ നി​ന്നും ചെ​ന്താ​മ​ര​യു​മാ​യി സാ​ദൃ​ശ്യ​മു​ള്ള​യാ​ള്‍ പാ​ല​ക്കാ​ട്ടേ​ക്ക് ബ​സി​ല്‍ യാ​ത്ര ചെ​യ്തു എ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. കോ​ട്ട​മൈ​താ​ന​ത്ത് ഇ​യാ​ളെ ക​ണ്ട​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ശേ​ഖ​രി​ച്ച് പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. നൂ​റി​ലേ​റെ പോ​ലീ​സു​കാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പോ​ത്തു​ണ്ടി, നെ​ല്ലി​യാ​മ്പ​തി മ​ല​യ​ടി​വാ​ര​ങ്ങ​ളി​ല്‍ അ​ട​ക്കം തെ​ര​ച്ചി​ല്‍ ന​ട​ത്തി ന​ട​ത്തു​ന്ന​ത്.