തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
Tuesday, January 28, 2025 5:39 PM IST
കണ്ണൂർ: കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുന്നപ്പള്ളിൽ ഗോപാലകൃഷ്ണൻ (73) ആണ് മരിച്ചത്.
പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണനെ തേനീച്ച ആക്രമിച്ചത്. ഗോപാലകൃഷ്ണന് പുറമെ മറ്റ് നാല് പേർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.
ഇവർ ഇന്നലെ തന്നെ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.