ചെന്താമര എന്ന പേര് ചതിച്ചു; കസ്റ്റഡിയിലെടുത്തയാളെ പോലീസ് വിട്ടയച്ചു
Tuesday, January 28, 2025 5:20 PM IST
കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ആള് മാറി ഒരാളെ പോലീസ്പി ടികൂടി. കോഴിക്കോട് കൂടഞ്ഞിയിലാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തത്.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ആളുടെ പേരും ചെന്താമര എന്നാണെന്ന് പോലീസ് പറഞ്ഞു. പ്രതിയായ ചെന്താമരയല്ല ഇയാളെന്ന് തിരിച്ചറിഞ്ഞതോടെ തിരുവമ്പാടി പോലീസ് ഇയാളെ വിട്ടയച്ചു.
ചെന്താമരയുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡിന്റെ സിഗ്നല്‍ കോഴിക്കോട് തിരുവമ്പാടിയിലാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവമ്പാടി പോലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്.