പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി അ​ജി​ത് കു​മാ​ര്‍. ഇ​തു​വ​രെ​യു​ള്ള തെ​ര​ച്ചി​ലി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച കെ​ഡാ​വ​ര്‍ നാ​യ്ക്ക​ളെ എ​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ പോ​ലീ​സ് കോ​ട​തി​യി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ചു​ക​ഴി​ഞ്ഞ് വീ​ണ്ടും ഇ​ള​വ് തേ​ടി​യ​പ്പോ​ഴും എ​തി​ര്‍​ത്തു. എ​ന്നാ​ല്‍ കോ​ട​തി ജാ​മ്യ ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​തി ചെ​ന്താ​മ​ര​യു​ടെ ഫോ​ണി​ലെ സിം ​ഓ​ൺ ആ​യി. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി​യി​ൽ വ​ച്ച് സിം ​ആ​ക്ടീ​വ് ആ​കു​ക​യാ​യി​രു​ന്നു. പ്ര​തി നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി വി​വ​ര​മു​ണ്ടെ​ന്നും എ​ല്ലാ ഫോ​ൺ ന​മ്പ​രു​ക​ളും ശേ​ഖ​രി​ച്ച് വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ക​യാ​ണെ​ന്നും എ​സ്പി കൂ​ട്ടി​ചേ​ർ​ത്തു.