ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ താ​രം ന​യ​ൻ​താ​ര​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​ത്തി​ൽ നെ​റ്റ്ഫ്ലി​ക്സ് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി. ന​യ​ൻ​താ​ര​യ്‌​ക്കെ​തി​രെ ധ​നു​ഷ് ന​ൽ​കി​യ പ​ക​ർ​പ്പ​വ​കാ​ശ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന നെ​റ്റ്ഫ്ലി​ക്സ് ഇ​ന്ത്യ​യു​ടെ ത​ട​സ​ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ധ​നു​ഷി​ന്‍റെ ഹ​ര്‍​ജി ഫെ​ബ്രു​വ​രി അ​ഞ്ചി​ന് പ​രി​ഗ​ണി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് അ​ബ്ദു​ള്‍ ഖു​ദ്ദോ​സ് വ്യ​ക്ത​മാ​ക്കി.

ദൃ​ശ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് ന​യ​ന്‍​താ​ര, സം​വി​ധാ​യ​ക​നും ഭ​ര്‍​ത്താ​വു​മാ​യ വി​ഘ്നേ​ഷ് ശി​വ​ന്‍, വി​ഘ്‌​നേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റൗ​ഡി പി​ക്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, നെ​റ്റ്ഫ്‌​ളി​ക്‌​സി​ന്‍റെ ഇ​ന്ത്യ​ന്‍ ഘ​ട​ക​മാ​യ ലോ​സ് ഗ​റ്റോ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രേ ധ​നു​ഷും കെ. ​രാ​ജ​യു​ടെ വ​ണ്ട​ര്‍​ബാ​ര്‍ ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. ഈ ​കേ​സ് ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നെ​റ്റ്ഫ്ലി​ക്സ് ത​ട​സ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടേ​യും അ​വ​ര്‍ ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളു​ടേ​യും​വ​രെ പ​ക​ര്‍​പ്പ​വ​കാ​ശം ത​ങ്ങ​ള്‍​ക്കാ​ണെ​ന്നാ​യി​രു​ന്നു ധ​നു​ഷി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ വാ​ദം. ഇ​ത​ട​ക്കം പ​രി​ഗ​ണി​ച്ചാ​ണ് നെ​റ്റ്ഫ്‌​ളി​ക്‌​സി​ന്‍റെ ഹ​ര്‍​ജി ത​ള്ളി​യ​ത്. നേ​ര​ത്തെ, വാ​ദം​കേ​ട്ട കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റു​ക​യാ​യി​രു​ന്നു.