പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ (58) പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​നു​മാ​യി ആ​ല​ത്തൂ​ർ പോ​ലീ​സ് തി​രു​പ്പൂ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

പോ​ത്തു​ണ്ടി തി​രു​ത്ത​ൻ​പാ​ടം ബോ​യ​ൻ കോ​ള​നി​യി​ലെ സു​ധാ​ക​ര​ൻ, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ശേ​ഷം പ്ര​തി ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​ണ്ടി, നെ​ല്ലി​യാ​മ്പ​തി മ​ല​യ​ടി​വാ​ര​ങ്ങ​ളി​ലും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. തി​ര​ച്ചി​ലി​ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം പോ​ലീ​സ് തേ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ചെ​ന്താ​മ​ര വി​ഷം​ക​ഴി​ച്ച് വെ​ള്ള​ത്തി​ൽ ചാ​ടി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ് ചെ​ന്താ​മ​ര​യ്ക്ക് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തോ​ടു​ള്ള പ​ക​യും വൈ​രാ​ഗ്യ​വും തു​ട​ങ്ങി​യ​ത്. 2019 ൽ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും ക​ലി​യ​ട​ങ്ങാ​തെ പ്ര​തി തി​ങ്ക​ളാ​ഴ്ച സു​ധാ​ക​ര​നെ​യും ഭ​ർ​ത്യ​മാ​താ​വ് ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ്യ​കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​നും ആ​റു​മാ​സം മു​മ്പാ​ണ് പ്ര​തി ചെ​ന്താ​മ​രാ​ക്ഷ​ന്‍റെ ഭാ​ര്യ​യും മ​ക​ളും പി​രി​ഞ്ഞ് ക​ഴി​യാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നും വ​ഴ​ക്കു മാ​ത്ര​മു​ള്ള കു​ടും​ബ പ​ശ്ചാ​ത്ത​ല​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണം അ​യ​ൽ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ സം​ശ​യം.

സ​ജി​ത​യെ കൊ​ന്ന​തി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു​ശേ​ഷ​വും അ​തേ പ​ക മ​ന​സി​ൽ കൊ​ണ്ടു ന​ട​ന്ന പ്ര​തി, വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി​രി​ക്കെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ര​ണ്ട് കൊ​ല​പാ​ത​കം കൂ​ടി ന​ട​ത്തി​യ​ത്.