കൊ​ല്ലം: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. താ​ഴു​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (35), അ​ന​സ് മു​ബാ​റ​ക്(27) എ​ന്നി​വ​രാ​ണ്ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് & ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​പി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നി​ഷാ​ദി​നെ വ​ള​രെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ലൂ​ടെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ(​ഗ്രേ​ഡ്) എ​സ്.​പ്രേം​ന​സീ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ​ലാ​ൽ, അ​ജി​ത്ത്, എം.​ആ​ർ.​അ​നീ​ഷ്, പി.​എ​സ്.​സൂ​ര​ജ്. ജെ.​ജോ​ജോ, ജൂ​ലി​യ​ൻ ക്രൂ​സ്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ജാ​സ്മി​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ സു​ബാ​ഷ് എ​ന്നി​വ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.