കോ​ട്ട​യം : ക​ഠി​നം​കു​ളം ആ​തി​ര കൊ​ല​ക്കേ​സ് പ്ര​തി ജോ​ൺ​സ​ൺ ആ​ശു​പ​ത്രി വി​ട്ടു. വി​ഷം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ജോ​ൺ​സ​ൺ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാം സു​ഹൃ​ത്താ​യ ആ​തി​ര​യെ വീ​ട്ടി​ൽക്ക​യ​റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജോ​ൺ​സ​ണെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ഷം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സ പൂ​ർ​ത്തി​യാ​യെ​ന്നും ഇ​യാ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ജോ​ൺ​സ​നു​മാ​യി പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു.