വയനാട്ടിൽ പുലിയുടെ ആക്രമണം; യുവാവിന് പരിക്ക്
Monday, January 27, 2025 3:43 PM IST
വയനാട്: മുട്ടില്‍മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇയാള്‍ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ മുട്ടില്മലയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം.