ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി
Monday, January 27, 2025 12:43 PM IST
തൃശൂർ: ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി. നാലിടത്ത് വനിതകൾ ഉൾപ്പെടെ 27 ജില്ലാ പ്രസിഡന്റുമാരെയാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചത്.
കാസർഗോഡ് എം.എൽ. അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കൽ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്തില്‍ നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തിയ വനിതകൾ.
തൃശൂർ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ക്രൈസ്തവവിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍. തൃശൂർ സിറ്റി പ്രസിഡന്റായി ജസ്റ്റീൻ ജേക്കബിനെ പ്രഖ്യാപിച്ചു. ബിജെപിയില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്നും സുരേന്ദ്രന് പറഞ്ഞു.
269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര് വനിതകളാണ്. വേറെ ഏത് പാര്‍ട്ടിയിലുണ്ട് ഇങ്ങനെയന്നും സുരേന്ദ്രന് ചോദിച്ചു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.