കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
Monday, January 27, 2025 12:33 PM IST
പത്തനംതിട്ട: നാറാണംതോട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. നാറാണാംതോട് സ്വദേശി ജയയ്ക്കാണ് പരിക്കേറ്റത്. ഇവരെ കോന്നിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ പത്തോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി ജയയ്ക്ക് നേരേ ചാടിവീഴുകയായിരുന്നു. ഇവരുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.