ആർഎസ്എസ് ഇടപെട്ടു, പാലക്കാട് ബിജെപിയിൽ മഞ്ഞുരുകി
Monday, January 27, 2025 12:10 PM IST
പാലക്കാട്: ആർഎസ്എസ് നേതൃത്വം ഇടപെട്ടതോടെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറിയുടെ മഞ്ഞുരുകി. പാലക്കാട് നഗരസഭ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കാനൊരുങ്ങിയവർ തീരുമാനം മാറ്റിയതോടെ ബിജെപിക്ക് താൽകാലിക ആശ്വാസമായി.
പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്എസ് ഇടപെട്ടതിന് പിന്നാലെ ബിജെപിക്കൊപ്പം നിൽക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ വ്യക്തമാക്കി. രാജിക്കില്ലെന്നും അവർ പറഞ്ഞു.
പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പ്രതികരിച്ചു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എൻ.ശിവരാജനും പ്രതികരിച്ചു.