പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ല്‍ കൊ​ല​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​യ​ല്‍​വാ​സി​കളാ​യ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പോ​ത്തു​ണ്ടി സ്വ​ദേ​ശി സു​ധാ​ക​ര​ൻ ഇയാളുടെ അമ്മ ലക്ഷ്മി(76) എന്നിവരാണ് മ​രി​ച്ച​ത്. പ്രതിയായ ചെന്താമരയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

നെ​ന്മാ​റ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ കോ​ള​നി​യി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യ​വെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഇവരുടെ വീ​ട്ടി​ലെ​ത്തി ര​ണ്ട് പേ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 2019 ലാ​ണ് ചെ​ന്താ​മ​ര സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ചെ​ന്താ​മ​ര​യും ഭാ​ര്യ​യും ​അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്. ഭാ​ര്യ ത​ന്നി​ൽ നി​ന്നു​മ​ക​ലാ​ൻ കാ​ര​ണം സ​ജി​ത​യാ​ണെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ചെ​ന്താ​മ​ര അ​ന്ന് സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ൽ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.