ഓപ്പറേഷൻ വയനാട് രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്ന് എ.കെ. ശശീന്ദ്രൻ
Monday, January 27, 2025 11:21 AM IST
വയനാട്: ഓപ്പറേഷൻ വയനാട് രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സ്പെഷൽ ഓപ്പറേഷൻ ഉണ്ടാകും. ഇതിനായുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തും. സംശയമുള്ള പ്രദേശങ്ങളിലെല്ലാം തെരച്ചിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്ക് അഭിനന്ദനമെന്നും ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ഇന്ന് രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.