വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
Monday, January 27, 2025 1:07 AM IST
തിരുവനന്തപുരം: വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകൻ പിടിയിൽ. നേട്ടയം സ്വദേശിയായ അരുൺ മോഹനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ആണ് ഇയാൾ ജോലി ചെയ്യുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
അഞ്ചാം ക്ലാസ് മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. പീഡനവിവരം മറച്ചുവച്ച സ്കൂളിനെതിരേയും പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.