റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെ മുതൽ
Sunday, January 26, 2025 11:20 PM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങും. ശമ്പള പരിഷ്കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെങ്കിലും ശമ്പളം വർധിപ്പിക്കാനാവില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.
റേഷൻ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷൻ വിതരണം നേരത്തെ തന്നെ തടസപ്പെട്ടിരുന്നു. ജനുവരിയിൽ ഇതുവരെ 62.67% കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
കടയടപ്പ് സമരത്തോടെ റേഷൻ വിതരണം സ്തംഭിക്കും. സമരത്തെ മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്.