ഓസ്ട്രേലിയന്‍ ഓപ്പണിൽ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ട് സിന്നർ
Sunday, January 26, 2025 9:28 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയൻ താരം യാനിക് സിന്നര്‍. റോഡ് ലാവർ അരീനയിൽ നടന്ന ഫൈനൽ മത്സരത്തിൽ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെയാണ് സിന്നർ പരാജയപ്പെടുത്തിയത്.
ആറ്-മൂന്ന്, ഏഴ്-ആറ് (നാല്), ആറ്-മൂന്ന് എന്ന സ്കോറിനാണ് സിന്നറിന്റെ ജയം. മത്സരത്തിലുടനീളം സിന്നർ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ മാത്രമാണ് സിന്നർ ചെറിയ വെല്ലുവിളി നേരിട്ടത്.
23 കാരനായ സിന്നർ ഓസ്ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായി രണ്ടുതവണ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ്. കഴിഞ്ഞവര്‍ഷം റഷ്യയുടെ ദാനില് മെദ്വദേവിനെ തകര്‍ത്തായിരുന്നു സിന്നർ കിരീടം ചൂടിയത്.