തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ മ​ത്സ​രം സ​മ​നി​ല​യി​ല്‍. 363 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ന് ഇ​റ​ങ്ങി​യ കേ​ര​ളം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 268 റ​ണ്‍​സ് നേ​ടി. ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 28 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം നാ​ലാം ദി​നം ബാ​റ്റിം​ഗി​നെ​ത്തു​ന്ന​ത്.

130 പ​ന്തി​ൽ 80 റ​ൺ​സ് എ​ടു​ത്ത് തി​ള​ങ്ങി​യ ആ​ദി​ത്യ സ​ര്‍​വാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. അ​ക്ഷ​യ് ച​ന്ദ്ര​ൻ (24), മു​ഹ​മ്മ​ദ് അ​സ്ഹാ​റു​ദീ​ൻ (68), ജ​ലാ​ൽ സ​ക്സേ​ന (32) ബാ​ബ അ​പ​രാ​ജി​ത് (26) എ​ന്നി​വ​രു​ടെ സ്കോ​റു​ക​ളാ​ണ് കേ​ര​ള​ത്തെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ലീ​ഡ് നേ​ടി​യി​രു​ന്ന കേ​ര​ള​ത്തി​ന് മൂ​ന്ന് പോ​യി​ന്‍റു​ക​ളും ല​ഭി​ച്ചു.

രോ​ഹ​ൻ കു​ന്നു​മ്മ​ൽ (എ​ട്ട്), ഷോ​ൺ റോ​ജ​ർ( ഒ​ന്ന്), സ​ച്ചി​ൻ ബേ​ബി (മൂ​ന്ന്), സ​ൽ​മാ​ൻ നി​സാ​ർ (അ​ഞ്ച്), എം.​ഡി. നി​ധീ​ഷ് (നാ​ല്) എ​ന്നി​ങ്ങ​നെ​യാ​ണ് സ്കോ​ർ

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ മ​ധ്യ​പ്ര​ദേ​ശ് 160 റ​ൺ​സ് ആ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം 167 റ​ൺ​സ് ആ​ണ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 369 റ​ൺ​സ് ആ​ണ് മ​ധ്യ​പ്ര​ദേ​ശ് എ​ടു​ത്ത​ത്.