കാ​സ​ര്‍​ഗോ​ഡ്: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യെ തു​ട​ര്‍​ന്ന് സി​പി​എം നേ​താ​വി​നെ​തി​രെ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി. ഡി​വൈ​എ​ഫ്‌​ഐ തൃ​ക്ക​രി​പ്പൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ സു​ജി​ത്ത് കൊ​ട​ക്കാ​ടി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സു​ജി​ത്ത് കൊ​ട​ക്കാ​ടി​നെ പു​റ​ത്താ​ക്കി. അ​ടി​യ​ന്ത​ര സി​പി​എം ഏ​രി​യാ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​ത്.