വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ. മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ നാ​ട്ടു​കാ​ർ മ​ന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടു.

പി​ലാ​ക്കാ​വി​ലാ​ണ് മ​ന്ത്രി​യെ ത​ട​ഞ്ഞ​ത്. രാ​ധ​യു​ടെ വീ​ടി​നു സ​മീ​പ​ത്താ​യാ​ണ് നാ​ട്ടു​കാ​ർ മ​ന്ത്രി​യെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ കി​ട​ന്നും ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. മ​ന്ത്രി​യെ നാ​ട്ടു​കാ​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും ചെ​യ്തു.