വയനാട്ടിൽ കടുവയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും
Sunday, January 26, 2025 8:47 AM IST
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായുള്ള വനംവകുപ്പിന്റെ തെരച്ചിൽ ഇന്നും തുടരും. സമീപ ജില്ലകളിൽ നിന്നുള്ള കൂടുതൽ ആർആർടി ഇന്ന് പ്രദേശത്ത് എത്തിയായിരിക്കും പരിശോധന.
ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധർ ദൗത്യത്തിന്റെ ഭാഗമായി മേഖലയിലുണ്ട്.
രാവിലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങും. കടുവയെ ട്രാക്ക് ചെയ്താൽ ആർആർടി സംഘം ആ പ്രദേശത്തേക്ക് നീങ്ങും. മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.