വിദ്യാർഥികൾ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു
Sunday, January 26, 2025 7:20 AM IST
ഫറോക്ക്: വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂർ സ്വദേശിയായ വിദ്യാർഥിക്കാണ് കുത്തേറ്റത്.
മണ്ണൂർ സ്വദേശിയായി വിദ്യാർഥിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പത്താം ക്ലാസ് വരെ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ പോകുന്നതിനിടെ ബസിൽ വച്ച് വാക്ക് തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു.
ഇതിൽ ഒരു വിദ്യാർഥി സുഹൃത്തുക്കൾക്കൊപ്പം മണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ വീട്ടിലെത്തി. ഇവിടെ വച്ചാണ് കുത്തേൽക്കുന്നത്. കഴുത്തിൽ മുറിവേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.