ശ്രീ​ന​ഗ​ർ: രാ​ജ്യ അ​തി​ർ​ത്തി​യി​ൽ അ​ജ്ഞാ​ത രോ​ഗം പ​ട​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ബാ​ദ​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒ​മ്പ​തു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗം ബാ​ധി​ച്ച് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ട മൂ​ന്ന് കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ 300 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. രോ​ഗം വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ബാ​ദ​ലി​ൽ ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഗ്രാ​മ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണം ഏ​തെ​ങ്കി​ലും വൈ​റ​സോ ബാ​ക്ടീ​രി​യ​യോ അ​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ ഒ​രു വി​ഷ​വ​സ്തു​വാ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.