മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ഇ​ന്ന് തീ​പാ​റും പോ​രാ​ട്ടം. ഇ​റ്റ​ലി​യു​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം യാ​നി​ക് സി​ന്ന​ർ ജ​ർ​മ​നി​യു​ടെ ര​ണ്ടാം ന​ന്പ​ർ താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വു​മാ​ണ് ക​ലാ​ശ​പ്പോ​രി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ഫൈ​ന​ൽ .

സെ​മി​യി​ൽ യു​എ​സി​ന്‍റെ 21-ാം സീ​ഡ് ബെ​ൻ ഷെ​ൽ​ട്ട​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് സി​ന്ന​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പ​രി​ക്കി​നെ തു​ട​ർ​ന്ന് പി​ന്മാ​റി​യ​തോ​ടെ സ്വ​രേ​വും ഫൈ​ന​ലി​ലെ​ത്തി.

2024 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​യ സി​ന്ന​റി​ന്‍റെ ല​ക്ഷ്യം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ക​പ്പാ​ണ്. 2020ൽ ​യു​എ​സ് ഓ​പ്പ​ണി​ലും 2024ൽ ​ഫ്ര​ഞ്ച് ഓ​പ്പ​ണി​ലും ഫൈ​ന​ൽ ക​ളി​ച്ച സ്വ​രേ​വ്, ക​ന്നി​ക്ക​പ്പു​യ​ർ​ത്താ​നാ​ണി​റ​ങ്ങു​ന്ന​ത്.