കടുവാ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവം; അടിയന്തര യോഗം ഇന്ന്
Sunday, January 26, 2025 3:27 AM IST
കൽപ്പറ്റ: കടുവാ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 11 ന് കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒമാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുക്കും.അതെ സമയം കടുവയെ പിടികൂടാനുള്ള ശ്രമം തുടുകയാണ്.
നരഭോജി കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. അടിയന്തര ഘട്ടങ്ങളിൽ പോലീസിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് എസ്പി അറിയിച്ചു.