ചെന്നൈ ട്വന്റി-20: ഇംഗ്ലണ്ടിന് ബാറ്റിംഗ്
Saturday, January 25, 2025 7:01 PM IST
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ മുന്നിലാണ്.
ആദ്യ മത്സരത്തിലെ അന്തിമ ഇലവനിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓൾറൗണ്ടർ നിതീഷ് റെഡ്ഡി, ബാറ്റർ റിങ്കു സിംഗ് എന്നിവരെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദർ, ദ്രുവ് ജുറൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പേസർ ഗസ് അറ്റ്കിൻസൺ, ഓൾറൗണ്ടർ ജേക്കബ് ബീത്തൽ എന്നിവരെ ഒഴിവാക്കി ജാമി സ്മിത്തിനെയും ബ്രൈഡൺ കാർസിനെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് ഭാഗ്യം തുണച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് രാത്രിയിലെ മഞ്ഞ് വീഴ്ച്ച പരിഗണിച്ചാണ് ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി.