പാ​ല​ക്കാ​ട്: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി സ്വ​ദേ​ശി സ​തീ​ശ​ന് (22) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന തോ​ണ്ടൈ പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ മ​ര​ണ വീ​ട്ടി​ൽ പോ​യി സ്കൂ​ട്ട​റി​ൽ മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ന യു​വാ​വി​ന്‍റെ വ​യ​റി​ന് കു​ത്തി കൊ​മ്പി​ൽ കോ​ര്‍​ത്ത് ദൂ​രേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ സ്കൂ​ട്ട​റും കൊ​മ്പി​ൽ കോ​ര്‍​ത്തെ​റി​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.