തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് കേ​ര​ള​ത്തി​ൽ നി​ന്നും എ​ഡി​ജി​പി. പി. ​വി​ജ​യ​ൻ അ​ർ​ഹ​നാ​യി. നി​ല​വി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യാ​ണ് അ​ദ്ദേ​ഹം. 1999 ബാ​ച്ചി​ലെ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ്.

കാ​ഞ്ഞ​ങ്ങാ​ട് എ​എ​സ്പി​യാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി, കൊ​ച്ചി സി​റ്റി, തൃ​ശൂ​ർ സി​റ്റി, തി​രു​വ​ന​ന്ത​പു​രം സി​റ്റി, മ​ല​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

റേ​ഞ്ച് ഐ​ജി​യാ​യും തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ​യും ത​ല​വ​നാ​യും പോ​ലീ​സ് അ​ക്കാ​ദ​മി മേ​ധാ​വി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് എ​ന്ന ആ​ശ​യം പി. ​വി​ജ​യ​ന്‍റേ​താ​യി​രു​ന്നു. പി​ന്നീ​ട് സ​ർ​ക്കാ​ർ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കി.

സം​സ്ഥാ​ന​ത്തെ 420 ൽ ​പ​രം സ്കൂ​ളു​ക​ളി​ലാ​യി 33000 ത്തോ​ളം കു​ട്ടി​ക​ൾ എ​സ്പി​സി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്. പോ​ലീ​സി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ ആ​ശ​യം വി​ജ​യ​ന്‍റേ​താ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ പു​ണ്യം പൂ​ങ്കാ​വ​നം, കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ഏ​റെ ച​ർ​ച്ച​യാ​യ ചേ​ല​ന്പ്ര ബാ​ങ്ക് ക​വ​ർ​ച്ച, ശ​ബ​രി​മ​ല ത​ന്ത്രി കേ​സ്, പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള ഇ-​മെ​യി​ൽ ഭീ​ഷ​ണി കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. 2014ൽ ​സി​എ​ൻ​എ​ൻ- ഐ​ബി​എ​ന്നി​ന്‍റെ ഇ​ന്ത്യ​ൻ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഡോ. ​എം. ബീ​ന​യാ​ണ് ഭാ​ര്യ, ര​ണ്ട് മ​ക്ക​ളു​ണ്ട്.