പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി
Saturday, January 25, 2025 5:45 PM IST
കോട്ടയം: ചാനൽ ചർച്ചയിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും.
കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇത് മൂന്നാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
വിദ്വേഷ പരാമർശത്തിൽ ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നത്.