തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് ശ​ക്ത​മാ​യ നി​ല​യി​ൽ. 362 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണ് മ​ധ്യ​പ്ര​ദേ​ശ് പ​ടു​ത്തു​യ​ർ​ത്ത​ത്. മ​ധ്യ​പ്ര​ദേ​ശ് ര​ണ്ടാം ഇ​ന്നിം​ഗ്സ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 369 റ​ണ്‍​സി​ന് ഡി​ക്ല​യ​ർ ചെ​യ്തു. സ്കോ​ർ:- മ​ധ്യ​പ്ര​ദേ​ശ്160 & 369/8d, കേ​ര​ളം 167.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ര​ജ​ത് പ​ട്ടി​ദാ​റി​ന്‍റെ​യും വെ​ങ്കി​ടേ​ഷ് അ​യ്യ​രു​ടെ​യും നാ​യ​ക​ൻ ശു​ഭം ശ​ർ​മ​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് മ​ധ്യ​പ്ര​ദേ​ശി​നെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 142 പ​ന്തു​ക​ൾ നേ​രി​ട്ട ര​ജ​ത് പ​ട്ടി​ദാ​ർ 92 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. വെ​ങ്കി​ടേ​ഷ് അ​യ്യ​ർ 70 പ​ന്തി​ൽ 80 റ​ണ്‍​സും നേ​ടി. 120 പ​ന്തു​ക​ൾ നേ​രി​ട്ട ശു​ഭം ശ​ർ​മ 54 റ​ണ്‍​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ഹ​ർ​പ്രീ​ത് സിം​ഗ് 36 റ​ണ്‍​സും ഹി​മാ​ൻ​ഷു 31 റ​ണ്‍​സും നേ​ടി.

കേ​ര​ള​ത്തി​നാ​യി നെ​ടു​മ​ൻ​കു​ഴി ബേ​സി​ൽ നാ​ല് വി​ക്ക​റ്റു​ക​ൾ നേ​ടി. ജ​ല​ജ് സ​ക്സേ​ന ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. 363 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് അ​ക്ഷ​യ് ച​ന്ദ്ര​ന്‍റെ (24) വി​ക്ക​റ്റ് ന​ഷ്ട​മാ​യി.